Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടതും പതിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാം ?

എല്ലുകളുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടതും പതിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാം ?
, ബുധന്‍, 22 മെയ് 2019 (19:55 IST)
ശരീരത്തിന് കരുത്ത് പകരുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുന്നത് നല്ലതാണെങ്കിലും എല്ലുകളുടെ ആരോഗ്യം പലരും ശ്രദ്ധിക്കാറില്ല. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ ഒരു പോലെയാണ്. ഒരാളുടെ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് എല്ലുകളുടെ ബലത്തെ ശക്തിപ്പെടുത്തുന്നത്.

എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ എന്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം?, ഒഴിവാക്കേണ്ടത് എന്തെല്ലാം എന്നീ കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. പുകവലി, മദ്യപാനം, സോഡ എന്നിവ എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. ലഹരിമരുന്ന് ഉപയോഗവും ദോഷകരമാണ്. കാത്സ്യം ആഗിരണം ചെയ്യപ്പെടാന്‍ ഇത് കാരണമാകും.

ഉറക്കമില്ലായ്‌മയും അമിതവണ്ണവും എല്ലുകളുടെ ആരോഗ്യം ഇല്ലാതാക്കും. പതിവായി വ്യായാമം ചെയ്യുന്നത് എല്ലുകള്‍ക്ക് കരുത്ത് പകരും. ഇതിനൊപ്പം കാത്സ്യം കൂടിയ അളവില്‍ ലഭിക്കുന്ന പോഷകസമ്പന്നമായ ഒരു ഡയറ്റ് എപ്പോഴും പിന്തുടരുകയും വേണം.

കാത്സ്യം അബ്സോര്‍ബ്ബ് ചെയ്തു നമ്മുടെ എല്ലുകള്‍ക്ക് കൂടുതല്‍ കരുത്തുനല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് നമുക്ക് ഏറ്റവും കൂടുതല്‍ വൈറ്റമിന്‍ ഡി ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങൾ എല്ലുകളുടെ അരോഗ്യത്തെ നശിപ്പിക്കും !