Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുവര്‍ഷത്തിനിടെ കണ്ണ്- തൈറോയിഡ് രോഗികളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്, ലക്ഷണങ്ങള്‍ ഇവയൊക്കെ

രണ്ടുവര്‍ഷത്തിനിടെ കണ്ണ്- തൈറോയിഡ് രോഗികളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്, ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജനുവരി 2024 (11:37 IST)
മുംബൈയില്‍ രണ്ടുവര്‍ഷത്തിനിടെ കണ്ണ്- തൈറോയിഡ് രോഗികളില്‍ 20 ശതമാനത്തിന്റെ വര്‍ധനവ്. കൊവിഡ് കാലത്ത് ഇത്തരം രോഗികള്‍ക്ക് രോഗനിര്‍ണയം നടത്താനുള്ള സാഹചര്യം ലഭിക്കാത്തത് രോഗം ഗുരുതരമാകുന്നതിലേക്ക് നയിച്ചിട്ടുണ്ട്. രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും രോഗികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
തൈറോയിഡ് ഐ ഡിസീസ് അഥവാ ടെഡ് രോഗികള്‍ക്കുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ പലതാണ്. കണ്ണില്‍ വരള്‍ച്ച, വേദന, ചുവന്ന നിറം, ഡബിള്‍ വിഷന്‍, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍ സമയങ്ങളിലാണ് ലക്ഷണങ്ങള്‍ തീവ്രമാകുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലും കാണുന്നത്. 30മുതല്‍ 50വയസിനിടയില്‍ പ്രായമുള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്. കൊവിഡിന് ശേഷം ആളുകളില്‍ തൈറോയിഡ് ലെവലില്‍ വ്യത്യാസം വന്നത് രോഗത്തിന് ആക്കം കൂട്ടിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dark Chocolates: ഡാര്‍ക്ക് ചോക്‌ളേറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്; മനുഷ്യര്‍ക്കൊപ്പം കൂടിയിട്ട് 4000ലധികം വര്‍ഷം