Webdunia - Bharat's app for daily news and videos

Install App

ഇക്കാര്യങ്ങള്‍ മനസിലാക്കണം; പൊണ്ണത്തടിയും ലൈംഗിക ശേഷിയും തമ്മില്‍ അടുത്തബന്ധം

ഇക്കാര്യങ്ങള്‍ മനസിലാക്കണം; പൊണ്ണത്തടിയും ലൈംഗിക ശേഷിയും തമ്മില്‍ അടുത്തബന്ധം

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (16:18 IST)
അമിതവണ്ണം അഥവാ പൊണ്ണത്തടി പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. ഇരുന്നുള്ള ജോലിയും വ്യായായ്‌മം ഇല്ലായ്‌മയുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ചുരുക്കും ചിലര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ മൂലവും ഈ അവസ്ഥ നേരിടേണ്ടിയതായിട്ട് വരുന്നുണ്ട്.

പൊണ്ണത്തടി പുരുഷന്മാരിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്. കൂടുതലായും ഉദ്ധാരണശേഷി ഇല്ലാതാകുകയാണ്  പ്രധാന പ്രശ്‌നം. പൊണ്ണത്തടിയുള്ളവർക്ക് ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാൾ രണ്ടര മടങ്ങ് കൂടുതലാണെന്നാണ് കണ്ടെത്തൽ.

പൊണ്ണത്തടിയുള്ളവരുടെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാവുകയും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്ന  ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുകയും ചെയ്യും. ലിംഗ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കൂട്ടുന്നതിന് ടെസ്റ്റോസ്റ്റിറോണിന്റെ സഹായം വേണം. ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതോടെ ലിംഗം ഉദ്ധരിക്കാതെ വരുകയും ചെയ്യും.

പൊണ്ണത്തടിയുള്ളവര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് അനുഭവപ്പെടുന്നതോടെ ഇവര്‍ നിരാശയിലാകും. ലൈംഗിക ജീവിതം ഇല്ലാകുകയും ചെയ്യും.  കൂടാതെ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം എന്നിവയും ഇത്തരക്കാരെ പിടികൂടും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല

വാര്‍ദ്ധക്യമെന്നാല്‍ ശരീരത്തിലെ ചുളിവുകളാണ്; വാര്‍ദ്ധക്യം നീട്ടിവയ്ക്കാന്‍ സാധിക്കും!

അടുത്ത ലേഖനം