ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ജിവിതശൈലി രോഗമാണ് ഉയർന്ന രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ നിത്യരോഗിയാണ് എന്നാണ് പറയപ്പെടുക. നിത്യവും മരുന്ന് കഴിക്കേണ്ടി വരുന്നതിനാലാണ് ഇത്. എന്നാൽ ഈ മരുന്നുകൾ ആരോഗ്യത്തിന് ദോശം ചെയ്യുന്നത് കൂടിയാവുമ്പോൾ പ്രശ്നം ഇരട്ടിയാവും.
ഉയർന്ന രക്തസമ്മർദ്ദം കുറക്കുന്നതിനായി ആയൂർവേദത്തിൽ ചില മാർഗങ്ങൾ പറയുന്നുണ്ട്. ജീവിതക്രമത്തിൽ ഇതിനായി ചില മാറ്റങ്ങൾ വരുത്തണം. ഉപ്പിന്റെ ഉപയോഗം കുറക്കുക എന്നതാണ് ആദ്യം തന്നെ ചെയ്യേണ്ടത്. വരുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ആവണക്കിൻ വേര്, അമൽപ്പോരി വേര്, കുറുന്തോട്ടിയുടെ വേര്, ഞെരിഞ്ഞിൽ, ഓരില വേര് എന്നിവ 10 ഗ്രാം, വീതമെടുത്ത് കഴുകയതിനു ശേഷം ചതക്കുക. പിന്നീട് 750 മില്ലി വെള്ളത്തിൽ തിളപ്പിച്ച് കശായമാക്കി. 200 മില്ലിയാക്കി കുറുക്കിയെടുക്കുക. ഇത് 50 മില്ലി വീതം രവിലെയും വൈകുന്നേരവും ധന്വന്തരം കുളിക അരച്ചു ചേർത്ത് കഴിക്കുന്നത് അമിത രക്തസമ്മർദ്ദത്തെ കുറക്കും.