മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിക്കണം ?
മുലയൂട്ടുന്ന അമ്മമാര്‍ എന്തെല്ലാം കഴിക്കണം ?
മുലയൂട്ടുമ്പോള്‍ എന്തെല്ലാം കഴിക്കണമെന്ന സംശയം സ്‌ത്രീകളില്‍ സ്വാഭാവികമാണ്. കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സമയമാണിതെന്ന തോന്നലില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന സ്‌ത്രീകളുമുണ്ട്. ഈ അറിവ് തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
മാംസാഹാരങ്ങള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളുമാണ് മുലയൂട്ടുന്ന സ്‌ത്രീകള്‍ കഴിക്കേണ്ടത്. ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും നല്‍കുന്ന ആഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വൈറ്റമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ചീര, കിഴങ്ങുവര്‍ഗങ്ങള്‍, ക്യാരറ്റ്, മാങ്ങ, ഏത്തക്ക, ഡയറി ഉല്‍പ്പന്നങ്ങള്‍, ചീസ്, പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. തണ്ണിമത്തന്‍, അപ്രികോട്ട്, ഓറഞ്ച്, മുന്തിരി എന്നിവ പതിവാക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഒഴിവാക്കരുത്.
മുലയൂട്ടുന്ന സ്‌ത്രീകള്‍ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മുലയൂട്ടുന്ന സമയത്ത് ധാരാളം കാൽസ്യം ശരീരം വലിച്ചെടുക്കുന്നതിനാൽ മതിയായ അളവിൽ കാൽസ്യത്തിന്റെ കുറവ് ആഹാരത്തിലൂടെ പരിഹരിച്ചില്ലെങ്കിൽ പിൻക്കാലത്ത് ഒസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗങ്ങള്‍ വരാനിടയുണ്ട്.