Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fevers are good or bad? : ഇടയ്ക്കിടെ പനി വരുന്നത് നല്ലതാണോ?

പനി ശരീരത്തിലെ സംരക്ഷണ മെക്കാനിസമാണെന്ന് പറയാം

Fevers are good or bad? : ഇടയ്ക്കിടെ പനി വരുന്നത് നല്ലതാണോ?
, ശനി, 13 ഓഗസ്റ്റ് 2022 (08:32 IST)
Fevers are good or bad? : കുട്ടികള്‍ക്ക് ചെറിയ പനി വരുമ്പോഴേക്കും ആകെ പേടിക്കുന്നവരാണ് വലിയ ശതമാനം മാതാപിതാക്കളും. പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ പനി ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നും നാം മനസ്സിലാക്കണം. ഇടയ്ക്കിടെ പനി വരുന്നത് അത്ര മോശം കാര്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
പനി ശരീരത്തിലെ സംരക്ഷണ മെക്കാനിസമാണെന്ന് പറയാം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പ്രവര്‍ത്തന ക്ഷമമാണെന്നതിന്റെ സൂചനയാണ് പനി വരുന്നത്. മിക്ക പനികളും അണുബാധയെ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്നതാണ്. പനി തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുമെന്ന പ്രചാരണവും തെറ്റാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുടികൊഴിച്ചില്‍ തടയണോ?