ഗര്‍ഭിണികള്‍ ഒഴിവാക്കണം; മീന്‍ കഴിച്ചാല്‍ രോഗങ്ങള്‍ ഓടിയൊളിക്കും!

തിങ്കള്‍, 11 മാര്‍ച്ച് 2019 (18:35 IST)
ദിവസവും മീന്‍‌കറി കൂട്ടിയൊരു ഊണ് ആഗ്രഹിക്കാത്ത മലയാളികള്‍ കുറവാണ്. മത്തി, അയല എന്നിവയാണ് ഇഷ്‌ട മത്സ്യങ്ങളെങ്കിലും മറ്റ് മീന്‍ വിഭവങ്ങള്‍ ലഭിച്ചാലും ആ‍രും നോ പറയാറില്ല.

പതിവായി മീന്‍ കഴിച്ചാല്‍ പലതുണ്ട് നേട്ടമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഹൃദ്രോഗം മുതല്‍ പക്ഷാഘാതം വരെ തടയാന്‍ മീന്‍ വിഭവങ്ങള്‍ക്ക് സാധിക്കും. ചെമ്പല്ലി, അയല, മത്തി, ചൂര എന്നിവയാണ് ആരോഗ്യത്തിന് ഉത്തമം.

ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനും രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ഹൃദയധമനികളിൽ പ്ലേക്ക് അടിയുന്നതു തടയാനും രക്തസമ്മർദം കുറയ്ക്കാനും ഒമേഗ 3 ഫാറ്റിആസിഡുകൾ സഹായിക്കും.

സീഫുഡിൽ മെർക്കുറി ഉണ്ടാകാം. വലിയ മത്സ്യങ്ങളായ സ്രാവ്, തിരണ്ടി, അയക്കൂറ, കടൽക്കുതിര, ടൈൽഫിഷ് മുതലായവയിലാണ് മെർക്കുറി കൂടുതലുള്ളത്.

ഗർഭിണികൾ ഈ മത്സ്യങ്ങൾ ഒഴിവാക്കണം. കാരണം മെർക്കുറി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്ക് നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കു കാരണമാകും. എന്നാൽ മെർക്കുറി ഹൃദ്രോഗസാധ്യത കൂട്ടില്ലെന്നു ഗവേഷകർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളി ദേഷ്യപ്പെടുമോ ?