Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇതുമാത്രം മതി; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഇതുമാത്രം മതി; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
, ശനി, 23 ഫെബ്രുവരി 2019 (14:32 IST)
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് പുരുഷന്മാര്‍. പുതിയ ജീവിത ശൈലിയില്‍ വിഷമം പിടിച്ച കാര്യമാണിത്. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവുമാണ് ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ഏക പോം‌വഴി. ശാരീരിക - മാനസിക പ്രശ്‌നങ്ങള്‍ മൂലം ആരോഗ്യം നശിക്കുന്നവരുമുണ്ട്.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 45 വയസ് കഴിഞ്ഞാലും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒന്നാമതായി വ്യായാമം ചെയ്യുക എന്നതാണ്. ജോഗിംഗ്, സൈക്ലിംഗ്, യോഗ എന്നിവ ശരീരത്തിന് കരുത്ത് നല്‍കും.

ശരീരത്തിന്റെ തൂക്കം കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കണം. പൊണ്ണത്തടി വെക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതിനൊപ്പം അമിതമായി മെലിയുന്ന രീതിയിലേക്ക് കടക്കാതെ നോക്കുകയും വേണം. രോഗങ്ങളും ചര്‍മ്മത്തില്‍  അലര്‍ജികളും അണുബാധകളും തുടക്കത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കണം.

പാദസംരക്ഷണവും വായിലെ ദുര്‍ഗന്ധവും പ്രത്യേക പരിഗണന നല്‍കി ശ്രദ്ധിക്കണം. താരൻ, തലയിലെ ചൊറിച്ചിൽ, ഇൻഫെക്ഷൻ തുടങ്ങിയവ ബാഹ്യ സൗന്ദര്യത്തേയും ആരോഗ്യത്തേയും ബാധിക്കും. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.

ലൈംഗിക താല്‍പ്പര്യക്കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം. പങ്കാളിയുമായി നല്ല രീതിയിലുള്ള കിടപ്പറ ബന്ധം ആവശ്യമാണ്. സ്വയംഭോഗം ചെയ്യുകയും ലൈംഗികാവയവത്തിന് കരുത്ത് കൂട്ടുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌ത്രീയെ രതിമൂര്‍ഛയിലെത്തിക്കാന്‍ ഈ ടിപ്‌സുകള്‍ മാത്രം മതി