പലരും നേരിട്ടിട്ടുള്ള പ്രശ്‌നമാണ് മലബന്ധം. നിത്യജീവിതത്തെ തന്നെ സാധിക്കാവുന്ന പ്രശ്‌നമാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും ശരീരത്തിലെ ജലാംശം കുറയുമ്പോഴുമാണ് പലരിലും മലബന്ധമുണ്ടാകുന്നത്. ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ കഴിക്കുന്നത് മലബന്ധത്തിനു കാരണമായേക്കാം. പ്രധാനമായും മൈദ പോലുള്ളവ. മലബന്ധമൊഴിവാക്കാന്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അതുപോലെ തന്നെ ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതും അത്യാവശ്യമാണ്. മലബന്ധമകറ്റാന്‍ സഹായിക്കുന്നതാണ് ജീരകവെള്ളം. മലബന്ധമുള്ളവര്‍ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂട് ജീരകവെള്ളം കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ മലബന്ധമകറ്റാന്‍ സഹായിക്കുന്നതാണ് ഇലക്കറികള്‍, ഈ തപ്പഴം എന്നിവ. ശരിയായ ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ മലബന്ധം അകറ്റാനാകും.