തൃപ്തികരമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ സംശയം തോന്നിയേക്കാം ഇത്രയും ഭക്ഷണം കഴിച്ചശേഷം വീണ്ടും വിശക്കുന്നത് എന്തുകൊണ്ടാവാം എന്ന്. ഇത് നിങ്ങളെ കൂടുതല്‍ ആശയം കുഴപ്പത്തിലാക്കാം. മതിയായ രീതിയില്‍ ആഹാരം കഴിക്കുന്നില്ലേ എന്നുള്ള സംശയവും നിങ്ങളില്‍ ഉണ്ടാകും. എന്നാല്‍ ഇതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റെന്തെങ്കിലും ആവാം.
നിങ്ങള്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടുന്നത് പോലെയുള്ള ഒരു അവസ്ഥ ഉണ്ടാകാന്‍ കാരണമാകാം. ഇത്തരത്തില്‍ വേഗത്തില്‍ വാരിവലിച്ച് കഴിക്കുമ്പോള്‍ ശരീരത്തിന് ഭക്ഷണം കഴിച്ചതിന്റെതായ തൃപ്തി ഉണ്ടാകാറില്ല. ഇങ്ങനെ വേഗത്തില്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ ക്രമപ്പെടുത്തുന്നതിന് തലച്ചോറിനും ആശയക്കുഴപ്പം ഉണ്ടാകും. നിര്‍ജ്ജലീകരണം ഭക്ഷണത്തിനു ശേഷവും ഭക്ഷണത്തോടുള്ള ആസക്തിയിലേക്ക് നയിക്കുന്നു.
നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍, അത് ദാഹത്തെ വിശപ്പുമായി ആശയക്കുഴപ്പത്തിലാക്കുകയും അനാവശ്യമായി ഭക്ഷണം കഴിക്കുകയും ചെയ്യും. കൂടാതെ നിര്‍ജ്ജലീകരണം ദഹനത്തെ മന്ദീഭവിപ്പിക്കും, ഇത് നിങ്ങള്‍ക്ക് പെട്ടെന്ന് വിശപ്പ് തോന്നും. അതോടൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദം, കൂടുതല്‍ സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, ശരിയായ രീതിയില്‍ ഉറക്കമില്ലായ്മ എന്നിവയൊക്കെ തന്നെ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ കാരണമാകും.