Food Poison symptoms: പ്രാരംഭ ഘട്ടത്തില്‍ തന്നെ ഭക്ഷ്യവിഷബാധ തിരിച്ചറിയണം, ലക്ഷണങ്ങള്‍ ഇതൊക്കെ
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
Food Poison Symptoms: മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് ഭക്ഷ്യവിഷബാധ. ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴുമുണ്ടാകുന്ന അശ്രദ്ധ അണുബാധയ്ക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലോ ഒരു ദിവസത്തിന്റെ ഇടവേളയിലോ ലക്ഷണം പ്രകടമാകും. ഇതു ഗുരുതരമായാല്‍ തലച്ചോറിനെയും നാഡീവ്യൂഹത്തെയും വരെ ബാധിച്ചു മരണത്തിനു കാരണമായേക്കാം.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഛര്‍ദി, മനംപുരട്ടല്‍, വയറിളക്കം, വയറുവേദന, ശരീരത്തില്‍ തരിപ്പ്, വിശപ്പ് കുറയല്‍, വയര്‍ സ്തംഭിച്ച അവസ്ഥ, പനി, ക്ഷീണം, തലകറക്കം, കടുത്ത തലവേദന, അടിവയറിന്റെ ഭാഗങ്ങളില്‍ വേദന, മലത്തില്‍ ചോരയുടെ അംശം, സോഡിയം - പൊട്ടാസ്യം എന്നിവ കുറഞ്ഞ് ബോധക്ഷയം, ഹൃദയമിടിപ്പിലെ വൃതിയാനം എന്നിവയാണ് പ്രധാനമായും രോഗലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കൂടുതല്‍ നേരം നീണ്ടുനിന്നാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം.
ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധ ചിലപ്പോള്‍ വയറിളക്കത്തിനു ശേഷമോ ഛര്‍ദിച്ച ശേഷമോ മാറിയേക്കാം. ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം, ഒആര്‍എസ് ലായനി, കരിക്കിന്‍ വെള്ളം എന്നിവ നന്നായി കുടിക്കണം.