Webdunia - Bharat's app for daily news and videos

Install App

മദ്യം മുതല്‍ ഐസ്‌ക്രീം വരെ; ഫാറ്റി ലിവർ പ്രശ്‌നമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍!

Webdunia
തിങ്കള്‍, 3 ജൂണ്‍ 2019 (19:37 IST)
ഭക്ഷണക്രമവും ജീവിതശൈലിയും മാറിയതോടെ ഇന്ന് വര്‍ദ്ധിച്ച തോതില്‍ കാണുന്ന ഒന്നാണ് ഫാറ്റി ലിവർ. പുരുഷന്മാരിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണുന്നത്. ഭക്ഷണക്രമമാണ് ഫാറ്റി ലിവറിന് കാരണമാകുന്ന പ്രധാന പ്രശ്‌നം.

പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍, ജങ്ക് ഫുഡ്, ബോട്ടിലുകളില്‍ ലഭിക്കുന്ന പാനിയങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയാണ് ഫാറ്റി ലിവറിന് പ്രധാനമായും കാരണമാകുന്ന ഭക്ഷണങ്ങള്‍.

ഭക്ഷണക്രമത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഫാറ്റി ലിവര്‍ ഒഴിവാക്കാന്‍ സാധിക്കും. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർ​ഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതില്‍ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം അപകടകരമാണ്.

ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ഫാറ്റി ലിവർ രോഗമുള്ളവര്‍ മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും സാധ്യതയേറെയാണ്.

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കുന്നു; കാരണം ഇതാണ്

ദിവസവും കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കാന്‍സര്‍ കോശങ്ങളെ നിശബ്ദമായി വളര്‍ത്തും

സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങള്‍: എങ്ങനെ നേരത്തേ കണ്ടെത്താം

Healthy Salad for Dinner: രാത്രി ചോറ് വേണ്ട, ഈ സാലഡ് മതി; തടിയും കുറയും

അടുത്ത ലേഖനം
Show comments