Select Your Language

Notifications

webdunia
webdunia
webdunia
webdunia

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ രോഗങ്ങൾ ഉറപ്പ്

പഴങ്ങളും പച്ചക്കറികളും കഴിക്കാതിരുന്നാൽ രോഗങ്ങൾ ഉറപ്പ്
, ബുധന്‍, 18 ഏപ്രില്‍ 2018 (12:26 IST)
പഴങ്ങൾക്കും പച്ചക്കറികൾക്കും നമ്മുടെ ആഹാര രീതിയിൽ വലിയ പ്രാധാന്യം മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ക്രമേണ ആ രീതി മാറ്റപ്പെട്ടു. മനുഷ്യൻ പുത്തൻ തലമുറ ജീവിത രീതിയിലേക്ക് കടന്നപ്പോൾ. പണ്ട് കേട്ട്കേൾവി പോലുമില്ലാത്ത ചില അസുഖങ്ങൾ നമ്മെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.
 
എന്നാൽ ഈ പുത്തൻ തലമുറ അസുഖങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ പച്ചക്കറിയും പഴങ്ങളും നിത്യവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഹ്രദ്രോഗത്തിനും മസ്തിഷ്ക രോഗങ്ങൾക്കും പരിഹാരം കാണാൻ പച്ചക്കറികളും പഴങ്ങളും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ സാധിക്കും എന്നാണ് പുതിയ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്.
 
പഴങ്ങളും പച്ചക്കറികളും ശരീരത്തിൽ എത്തിയില്ലെങ്കിൽ പെരിഫറൽ ആർട്ടറി എന്ന ഹ്രദ്രോഗത്തിന് കരണമാകും എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. കാലുകളിലേക്ക് രക്തചംക്രമണം കുറയുന്ന പ്രത്യേഗ രോഗമാണിത്. ഈ രോഗ ബാധയുള്ളവർക്ക് വേദന കാരണം കൂടുതൽ ദൂരം നടക്കാനൊ, ഇരിക്കാനോ സാധിക്കില്ല. പഴങ്ങളും പച്ചക്കറികളും നിത്യവും ആ‍ഹാരത്തിന്റെ ഭാഗമാകിയവരിൽ ഈ അസുഖം കണ്ടുവരുന്നില്ല എന്നതും പഠനം കണ്ടെത്തിയിട്ടുണ്ട്.
 
പഴങ്ങളിലും പച്ചക്കറികളിലും നിരവധി നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹസംബന്ധമായ അസുഖങ്ങളും ഇവക്ക് കുറക്കാനാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെയിലേറ്റ് വാടാതിരിക്കാന്‍ നീല വസ്ത്രങ്ങള്‍ ധരിക്കൂ...