Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖത്തുണ്ടാകുന്ന പാടുകളും താരനും മാറാന്‍ വെളുത്തുള്ളി പ്രയോഗം

മുഖത്തുണ്ടാകുന്ന പാടുകളും താരനും മാറാന്‍ വെളുത്തുള്ളി പ്രയോഗം

ശ്രീനു എസ്

, വെള്ളി, 26 ജൂണ്‍ 2020 (15:26 IST)
സാധാരണയായി വയറുവേദനയ്ക്കും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെളുത്തുള്ളിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ആര്‍ക്കും അറിയില്ല. മുഖക്കുരുമാറാന്‍ വെളുത്തുള്ളി മികച്ച ഒരു ഔഷധമാണ്. 
 
രണ്ടോമൂന്നോ വെളുത്തുള്ളിയുടെ അല്ലികള്‍ എടുത്ത് ചതയ്ച്ച് നീരെടുത്ത് അല്‍പം തേന്‍കൂടി ചേര്‍ത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. കുറച്ചുകഴിഞ്ഞ് കഴുകികളഞ്ഞാല്‍ മതിയാകും. ചര്‍മത്തിലെ ചുവപ്പും വരണ്ടുപൊട്ടലിനും ഇത് പരിഹാരമാണ്.
 
കൂടാതെ താരന്‍ അകറ്റാനും വെളുത്തുള്ളി സഹായിക്കും. നിത്യവും ഉപയോഗിക്കുന്ന എണ്ണയോടൊപ്പം കുറച്ച് വെളുത്തുള്ളി നീര് ചേര്‍ത്ത് തലയോട്ടിയില്‍ തേയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞ് ഷാംപു ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ മതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖം തിളങ്ങാൻ തേൻ