Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീൻ ടീ ശീലമാക്കിയവർ ശ്രദ്ധിക്കുക, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഏറെയാണ്

ഗ്രീൻ ടീയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

ഗ്രീൻ ടീ ശീലമാക്കിയവർ ശ്രദ്ധിക്കുക, ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഏറെയാണ്
, ബുധന്‍, 9 മെയ് 2018 (13:17 IST)
ഇന്നത്തെ കാലത്ത് വണ്ണം കുറയ്‌‌ക്കാനും ചെറുപ്പം നിലനിർത്താനും നാം കുറേയേറെ കാര്യങ്ങൾ പരീക്ഷിക്കാറുണ്ട്. അതിൽ ഒന്നാണ് ഗ്രീൻ‌ ടീ. ഇത് മിക്കവരുടേയും നിത്യജീവിതത്തിന്റെ ഭാഗവുമാണ്. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങളും ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നത് സത്യം തന്നെ. 
 
മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ക്രമപ്പെടുത്താനും ഇൻസുലിൽ റെസിസ്‌റ്റൻസ് കുറയ്‌ക്കാനും ഓർമ വർദ്ധിപ്പിക്കാനും ഗ്രീൻ ടീ സഹായകമാകും. എങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന എല്ലാ ഘടകങ്ങളും ശരീരത്തിന് നല്ലതല്ലെന്നാണ്  യൂറോപ്യൻ സേഫ്‌റ്റി അതോറിറ്റി നടത്തിയ പഠനത്തിൽ പറയുന്നത്. അതേസമയം ചായ കുടിക്കുന്നതിലൂടെ ഇത്തരം ദോഷം ഉണ്ടാകില്ലെന്നും പഠനം പറയുന്നു.
 
ഗ്രീൻ ടീ സപ്ലിമെന്റുകളും ഏറെ പ്രചാരം നേടിയിരിക്കുന്നുണ്ട്. സപ്ലിമെന്റുകളിൽ 5-1000 mg എന്ന നിലയിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ അമിതമായാൽ നമ്മുടെ ശരീരത്തിന് ഏറെ ദോഷകരമാണെന്ന് വിദഗ്‌ദർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തക്കാളിയും ആപ്പിളും ധാരാളമാണ് നമ്മുടെ ശ്വാസകോശത്തെ സംരക്ഷിക്കാൻ