ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആദ്യം സംരക്ഷിക്കേണ്ടത് കുടലുകളെയാണ്. ശരീരത്തിന്റെ 80ശതമാനം പ്രതിരോധ ശേഷിയും നിലനിര്‍ത്തുന്നത് കുടലുകളാണ്. കൂടാതെ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്ററും മൂഡ് നിലനിര്‍ത്തുന്നതുമായ സെറോടോണിന്റെ 95 ശതമാനം ഉല്‍പാദനവും കുടലിലാണ് നടക്കുന്നത്. സെറോടോണിന്റെ കുറവുകൊണ്ടാണ് ഉത്കണ്ഠാരോഗങ്ങളും ഡിപ്രഷനുമൊക്കെ ഉണ്ടാകുന്നത്.
കുടലിന്റെ ആരോഗ്യത്തിന് പ്രധാനപങ്കുവഹിക്കുന്നത് ഇതിലെ ബാക്ടീരിയകളാണ്. ഇവയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത് തടയുന്നതും ശരീരത്തിന്റെ മെറ്റബോളിസവും ദഹനവും നടത്തുന്നത്.