Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്ത് എത്ര ശതമാനം പൊണ്ണത്തടിയന്മാര്‍ ഉണ്ടെന്ന് അറിയാമോ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ലോകത്ത് എത്ര ശതമാനം പൊണ്ണത്തടിയന്മാര്‍ ഉണ്ടെന്ന് അറിയാമോ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ലോകത്ത് എത്ര ശതമാനം പൊണ്ണത്തടിയന്മാര്‍ ഉണ്ടെന്ന് അറിയാമോ ?; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
, ബുധന്‍, 24 ഒക്‌ടോബര്‍ 2018 (13:21 IST)
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് പൊണ്ണത്തടിയും അമിതഭാരവും. ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമം ഇല്ലായ്‌മയും മാത്രമല്ല അമിത വണ്ണത്തിന് കാരണമാകുന്നതെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ആവശ്യമാണ്.

പലവിധ രോഗങ്ങള്‍ മൂലം അമിതവണ്ണം ഉണ്ടാകാം എന്നാണ് പഠങ്ങള്‍ പറയുന്നത്. വിവിധയിനം അർബുദങ്ങൾ,
തൈറോയ്ഡ്, ഹൃദ്രോഗം, പിസിഒഡി, പ്രമേഹം, ഹോർമോൺ വ്യതിയാനം എന്നിവ മൂലം  പൊണ്ണത്തടി ഉണ്ടാകാം. ഡയറ്റിംഗ് അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാതെ വൈദ്യസഹായം തേടുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

ലോക ജനസംഖ്യയിൽ 30 ശതമാനവും അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെല്ലാം ഭക്ഷണപ്രിയരല്ല എന്നതാണ് വസ്‌തുത. രോഗങ്ങളാണ് ഇവരില്‍ പലര്‍ക്കും പൊണ്ണത്തടി ഉണ്ടാക്കുന്നത്.
അതിനാല്‍ അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരെ പരിഹസിക്കരുത്. പ്രത്യേകിച്ച് കുട്ടികളെ. സ്‌നേഹവും കരുതലുമാണ് ഇവര്‍ക്കാവശ്യം.

ചികിത്സ തേടുന്നതിനൊപ്പം ആരോഗ്യകരമായി ജീവിതശൈലി പിന്തുടരുന്നതിലൂടെ അമിതവണ്ണം ചെറുക്കാന്‍ സാധിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, സമ്മർദങ്ങളെ അകറ്റുക, പുകവലി, മദ്യപാനം ഇവ ഉപേക്ഷിക്കുക, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുക എന്നിവ ഗുണകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനാണ് ഇത്ര തിടുക്കം? ഈ ഓട്ടം പ്രശ്നമാണ്...