Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇയര്‍ ഫോണുകള്‍ സ്ഥിരം വെയ്ക്കുന്നവരാണോ? ചെവിയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ചെയ്യാം

ഇയര്‍ ഫോണുകള്‍ സ്ഥിരം വെയ്ക്കുന്നവരാണോ? ചെവിയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ചെയ്യാം
, ഞായര്‍, 20 ഓഗസ്റ്റ് 2023 (17:16 IST)
നമ്മള്‍ പലരും തന്നെ വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ദീര്‍ഘസമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ കേള്‍വിയ്ക്കും ചെവിക്കുമെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ടിന്നിടസ് സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഇയര്‍ഫോണിലെ തരംഗങ്ങള്‍ തലച്ചോറിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇത് കൂടാതെ മോശം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവി വേദനയ്ക്ക് കാരണമാകും.
 
എന്നാല്‍ ചില മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഇയര്‍ ഫോണ്‍ വഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ബാധിക്കാതെ നോക്കാം. ഉയര്‍ന്ന ശബ്ദത്തില്‍ കഴിയുന്നതും ഇയര്‍ ഫോണിലൂടെ കേള്‍ക്കുന്നത് കുറയ്ക്കാം. വളരെയധികം സമയം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം, നോയ്‌സ് റദ്ദാക്കുന്ന തരത്തിലുള്ള ഓവര്‍ ദ ഇയര്‍ മോഡലിലുള്ള ഹെഡ് ഫോണുകളാണ് ഉപയോഗിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളിലും യാത്രകളിലും ഹെഡ് സെറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മറ്റ് ശബ്ദങ്ങള്‍ ഉണ്ടാവുന്നതിനാല്‍ തന്നെ ഉയര്‍ന്ന ഡെസിബെല്ലില്‍ ശബ്ദം വരുന്നതാണ് ഇതിന് കാരണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഴ്ചയില്‍ ഏഴുമണിക്കൂറില്‍ കൂടുതല്‍ നടക്കുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത 14ശതമാനവരെ കുറയും!