Webdunia - Bharat's app for daily news and videos

Install App

എന്താണ് ഹവാന സിന്‍ഡ്രം?

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (13:45 IST)
ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്ന രോഗമാണ് ഹവാന സിന്‍ഡ്രം. 2016ല്‍ ക്യൂബയിലെ ഹവാനയില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെയാണു ഹവാന സിന്‍ഡ്രോമെന്ന പേര് ഇതിന് ലഭിച്ചത്. ഇതുവരെ 200-ലേറെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികില്‍സയിലാണ്.അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിനു പിന്നില്‍ റഷ്യയാണ് എന്നാണ് ധാരണ.ചൈനയേയും നിലവില്‍ യുഎസ് സംശയിക്കുന്നുണ്ട്.
 
ഓക്കാനം, കടുത്ത തലവേദന, ക്ഷീണം, തലകറക്കം, ഉറക്കപ്രശ്‌നങ്ങള്‍, കേള്‍വിശക്തി നഷ്ടമാകല്‍, ചെവിക്കുള്ളില്‍ മുഴക്കം, തലയ്ക്കുള്ളില്‍ അമിത സമ്മര്‍ദം, ഓര്‍മക്കുറവ്, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ എന്നിവയാണ് ഇതിന്റെ രോഗലക്ഷണങ്ങളായി പറയുന്നത്.മില്യന്‍ കണക്കിനു ചീവീടുകള്‍ ഒരേസമയം കരയുന്ന ശബ്ദം കേല്‍ക്കുന്നുവെന്നാണ് രോഗം ബാധിച്ചവര്‍ പറയുന്നത്.
 
രോഗം ബാധിച്ച പലരും ഇപ്പോളും ചികിത്സയിലാണ്. എന്തുകൊണ്ടാണ് രോഗം ബാധിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്.അമേരിക്കന്‍ സൈന്യം, എഫ് ബി ഐ, സി.ഐ.എ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ എന്നീ ഏജന്‍സികളെല്ലാം ഇപ്പോഴും ഈ രോഗത്തിന്റെ പുറകിലാണ്. അധികം വൈകതെ ഇതിനൊരു വിശദീകരണം ലഭിക്കുമെന്നാണ് യുഎസ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹീമോഫീലിയ ബി: നിങ്ങളുടെ ചതവുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കാവുന്ന അപൂര്‍വ രോഗം

ഗര്‍ഭിണിയാണ്, പക്ഷെ വയറില്ലാത്ത അവസ്ഥ! കാരണം ഇതാണ്

രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ഇക്കാര്യങ്ങളില്‍ ഒരിക്കലും നാണിക്കരുത്!

Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments