വെള്ളം എത്ര കുടിച്ചാലും പ്രശ്നമല്ല. എത്ര വേണമെങ്കിലും കുടിച്ചോളു എന്ന് ഒരുപാട് പേർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും. എന്നാൽ പറയുന്നത് അതുപോലെ വിശ്വസിക്കേണ്ട എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അമിതമായി വെള്ളം കുടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്നാണ് പുതിയ കണ്ടെത്തൽ.
അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയാൻ കാരണമാകുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും എന്നാണ് കണ്ടെത്തിയിരിക്കുന്നത് ശരത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നതിനെ ഹൈപ്പോനൈട്രീമിയ എന്നാണ് പറയുന്നത്.
ഓവർ ഹൈട്രേഷൻ എന്നാണ് ശരീരത്തിൽ ഉയർന്ന അളവിൽ വെള്ളം കാണപ്പെടുന്ന അവസ്ഥക്ക് പറയുന്ന പേര്. ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങൾ ചെറുതല്ല. ശരീരത്തിന്റെ സന്തുലിതാവസ്തയെ തന്നെ ഇത് ബാധിക്കും. ഒരാൾ എത്ര അളവിൽ വെള്ളം കുടിക്കണം എന്നത് ഓരോ വ്യക്തികളിലും വ്യത്യതമാണ്.