Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസിഡിറ്റിയുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിയന്ത്രിച്ചോളു !

അസിഡിറ്റിയുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിയന്ത്രിച്ചോളു !
, വ്യാഴം, 19 ജൂലൈ 2018 (12:04 IST)
പലരും അസിഡിറ്റിയെ അത്ര കാര്യമായ പ്രശ്നമായി കാണാറില്ല. എന്നാൽ ഇങ്ങനെ തള്ളിക്കളയാവുന്ന അസുഖമല്ല അസിഡിറ്റി. തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലീങ്കിൽ ഇത് നമ്മുടെ ദൈനന്തിന പ്രവർത്തനങ്ങളെയും  ജോലിയേയും ദോഷകരമായി ബാധിക്കും. പ്രധാനമായും പുതിയ കാലത്തെ ഭക്ഷണ രീതികളാണ് അസിഡിറ്റിയുണ്ടാക്കുന്നത്. 
 
നമ്മുടെ ഭക്ഷരീതിൽ അല്പം നിയന്ത്രണങ്ങൽ വരുത്തിയാൽ അസിഡിറ്റിയെ നിയന്ത്രിക്കാനാകും. മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതാണ് ആദ്യം കുറക്കേണ്ടത്. കഴിയുമെങ്കിൽ പൂർണമായും ഒഴിവക്കുക. മദ്യത്തിന്റെ ഉപയോഗം ആമാശയത്തിൽ പോലും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ ഉണ്ടാക്കും. 
 
കാർബോണേറ്റഡ് പാനിയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശീതള പാനിയങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബൺ അസിഡിറ്റി രൂക്ഷമാക്കും. ഇത്തരത്തിലുള്ള പാനിയങ്ങളിൽ യാ‍തൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 
 
അസിഡിറ്റിയുള്ളവർ നിയന്ത്രിക്കേണ്ട മറ്റൊന്നാണ് ചോക്ലെറ്റുകൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന കൊഴുപ്പും കഫീനും മർറ്റു ഘടകങ്ങളും ആ‍സിഡിറ്റി വർധിക്കാൻ കാരണമാകും. അധികം എരിവുള്ള ഭക്ഷണങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടൻ ചായ കുടിച്ചാൽ നൂറുണ്ട് ഗുണങ്ങൾ