Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ്ക്രീം കഴിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം !

ഐസ്ക്രീം കഴിക്കുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം !
, വ്യാഴം, 9 ഓഗസ്റ്റ് 2018 (14:48 IST)
ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരുതന്നെ ഉണ്ടാവില്ല. അതിനാൽ ഇടക്കിടെ കഴിക്കുന്നതിനായി ഐസ്ക്രീം വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പതിവുള്ളവരാണ് നമ്മളിൽ പലരും ഇടക്കിടക്ക് കഴിച്ച് വീണ്ടും ഫ്രിഡ്ജിൽ തന്നെ വച്ച് പിന്നീട് കഴിക്കുകയാണ് ഇത്തരക്കാരുടെ പതിവ്. എന്നാൽ ഈ ശീലം ഭക്ഷ്യ വിഷബധക്ക് കാരണമായേക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ഒരിക്കൽ അന്തരീകഷ ഊഷ്മാവിൽ അലിഞ്ഞ ഐസ്ക്രീം വീണ്ടും ഫ്രിഡ്ജിൽ വക്കുമ്പോൾ ലിസ്റ്റെറിയ എന്ന ഒരു തരം ബാക്ടീരിയ ഉണ്ടാകനുള്ള സാധ്യതയുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഛര്‍ദി, തലകറക്കം, വയറിളക്കം, വയറുവേദന, പനി എന്നീ അസുഖങ്ങൾക്ക് ഈ ബാക്ടീരിയ കാരണമായേക്കും. 
 
അന്തരീക്ഷ ഊഷ്മാവിൽ ഒരിക്കൽ അലിഞ്ഞ ഐസ്ക്രീമുകൾ വീങ്ങും ഫ്രിഡ്ജിൽ വക്കുമ്പൊൾ ഇതിൽ ബാക്ടീരുയയുടെ സനിധ്യം ഉണ്ടാകും. ഫ്രിഡ്ജിലെ താപനില ഇതിനെ പെരുകാൻ അനുവദിക്കില്ലെങ്കിലും ഇത് പൂർണമായും നഷിക്കില്ല.
 
നന്നായി അലിഞ്ഞ ഐസ്ക്രീം അധികം തണുക്കാത്ത ഫ്രിഡ്ജിൽ വക്കുന്നത് അപകടകരമാണ്. അതാൻ ഒരിക്കൽ പുറത്തേടുത്ത് അലിഞ്ഞ ഐസ്ക്രീം പിന്നീട് ഫ്രിഡ്ജിനുള്ളിൽ വക്കാതിരിക്കുന്നതാണ് നല്ലത്. അഥവ വക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ ഫ്രീസറിനുള്ളിൽ കുറഞ്ഞ തപനിലയിൽ സൂക്ഷിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്ണിനെ വളയ്ക്കാൻ വെളുത്തുള്ളി?