Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലിന്റെ ആരോഗ്യം മറന്നുപോവരുത് !

പല്ലിന്റെ ആരോഗ്യം മറന്നുപോവരുത് !
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (12:56 IST)
പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാറില്ല. പ്രത്യേകിച്ച് അരിയുൾപ്പടെയുള്ള ധാന്യങ്ങൾ സ്ഥിരിമായി കഴിക്കുന്ന നമ്മൾ പല്ലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം എന്നാണ് പഠനങ്ങൾ പറയുന്നത്. പല്ലിന്റെ നിറത്തിലല്ല ആരോഗ്യത്തിലാണ് കര്യം എന്ന യാഥാർത്ഥ്യം നാം പലപ്പോഴും മനസിലാക്കാറില്ല.
 
അന്നജം കൂടുതൽ കഴിക്കുന്ന ആളുകളിൽ പല്ലുകൾക്ക് വേഗത്തിൽ തകരാറുകൾ സംഭവിച്ചേക്കാം എന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ പറയുന്നത്. ഉമിനീരിൽ കാണുന്ന അമിലേസ് സംസ്കരിച്ച സ്റ്റാർച്ചിനെ പഞ്ചസാരയായി വിഘടിപ്പിക്കുന്നതാണ് വേഗത്തിൽ പല്ലുകൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണം എന്ന് പഠനം വ്യക്തമാക്കുന്നു.
 
കൃത്യമായ രീതിയിൽ രണ്ട് നേരം പല്ലു തേക്കുക എന്നതാണ് ഇതിനെ ചെറുക്കാനുള്ള പ്രതിവിധി എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ബ്രഷ് ചെയ്യേണ്ടത് എങ്ങേയെന്ന് കൃത്യമായി തന്നെ പരിശീലിക്കണം. കുട്ടികൾക്ക് ഇത് കൃത്യമായി പഠിപ്പിച്ചാൽ മാത്രമേ അടുത്ത തലമുറയുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനാവൂ.
 
ഒരു കണ്ണാടിക്കു മുൻപിൽ നിന്നു വേണം പല്ലു തേക്കാൻ. പല്ലിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാകുന്ന തരത്തിൽ മൂന്നുമുതൽ അഞ്ച് മിനിറ്റ് വരെയണ് പലുതേക്കേണ്ടത്. അതിൽ കൂടുതൽ നേരം പല്ലു തേക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനങ്ങളൊന്നുമില്ല. മൃതുവായ ബ്രഷ് ഉപയോഗിച്ച് മാത്രമേ എല്ലാ പ്രായക്കാരും ബ്രഷ് ചെയ്യാവു. പുളി രസമുള്ള ആഹാരം കഴിച്ച ഉടനെതന്നെ പല്ലുതേക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ മനസിലാക്കണം; പൊണ്ണത്തടിയും ലൈംഗിക ശേഷിയും തമ്മില്‍ അടുത്തബന്ധം