മുഖ സൌന്ദര്യത്തിന് ബദാം ഓയിൽ!

ഞായര്‍, 19 ഓഗസ്റ്റ് 2018 (16:03 IST)
മുഖ സൌന്ദര്യത്തിന്റെ സംരക്ഷണത്തിനായി ഒരു വിട്ടുവീഴ്ചയും ചയ്യാത്തവരാണ് നമ്മൾ. അതിനായി കാണുന്നതെല്ലാം പരീക്ഷിക്കുന്ന രീതിയും നമ്മളിൽ പലർക്കും ഉണ്ട്. എന്നാൽ അത് നമ്മെ കൊണ്ടുചെന്നെത്തിക്കുക വലിയ ചർമ്മ പ്രശ്നങ്ങളിലേക്കാവും. ആരോഗ്യകരമായ മുഖ സൌന്ദര്യത്തിന് ഉത്തമമാണ് ബദാം ഓയിൽ.
 
മുഖ ചർമ്മത്തിന്റെ ഏതു തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ബദാം ഓയിലിനു പ്രത്യേക കഴിവുണ്ട്. മുഖത്തെ ഡാർക്ക് സർക്കിളുകളെ ഇത് മായ്ച്ചു കളയും. മുഖത്ത് ബദാം ഓയിൽ തോച്ച് പിടിപ്പിച്ച് രാത്രി മുഴുവനും ഉറങ്ങുക എന്നത് മാത്രമാണ് ഇതിനായി ചെയ്യേണ്ടത്. 
 
ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും മുഖ ചർമ്മത്തെ തിളക്കമുള്ളതാക്കി മാറ്റുന്നതിനും ബദാം ഓയിൽ മുഖത്ത് തേക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല മുഖ ചർമ്മത്തിലെ മാലിന്യങ്ങൾ പുറംതള്ളി ശുദ്ധമാക്കാനും ഇതിനു പ്രത്യേക കഴിവുണ്ട്. എന്നും യുവത്വം നില നിർത്താൻ ഏറ്റവും ഉത്തമമായ ഒരു ഔഷധം കൂടിയാണ് ബദാം ഓയിൽ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വീടിനുള്ളിൽ പാമ്പ് കയറിയാൽ, പാമ്പിന്റെ കടിയേറ്റാൽ ചെയ്യേണ്ടതെന്തെല്ലാം?