Webdunia - Bharat's app for daily news and videos

Install App

എലിപ്പനി പടർന്നുപിടിക്കുന്നു; അതീവ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

Webdunia
ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (12:09 IST)
പ്രളയത്തിനു ശേഷം സംസ്ഥാനത്ത് എലിപ്പനി പടർന്നു പിടിക്കുകയാണ്. ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം മാത്രം 20 പേരാണ് എലിപ്പനിയെ തുടർന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് ആകെ 28 പേർ പ്രളയത്തിനു ശേഷം എലിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. 
 
നൂറിലധികം ആളുകൾ എലിപ്പനിയുടെ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ നിരീഷണത്തിലാണ്. 40 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗം സ്ത്രീകരിച്ചിരിക്കുന്നത് കോഴിക്കോട് ജില്ലയിൽ നിന്നുമാണ് സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ചവരിൽ 28 പേരും കോഴിക്കോട് വ്നിന്നുമാണ്. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും കോഴിക്കോട് തന്നെയാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു.
 
സംസ്ഥാനത്ത് പ്രളയം ബാധിച്ച എല്ലാ മേഖലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രളയത്തിനു ശേഷം എലിപ്പനി പടർന്നേക്കും എന്ന് ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. പ്രാ‍ഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ല് തേയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ

അടിവസ്ത്രങ്ങൾ വാങ്ങുമ്പോൾ പലരും ആവർത്തിക്കുന്ന ചില തെറ്റുകൾ

കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ചായയും കാപ്പിയും ചൂടോടെ കുടിച്ചാൽ ക്യാൻസർ വരുമോ?

തണുപ്പുകാലമായതിനാല്‍ പുറത്തിറങ്ങാന്‍ മടിയാണോ, ആരോഗ്യപ്രശ്‌നങ്ങളുടെ എണ്ണത്തിന് കണക്കുണ്ടാകില്ല!

അടുത്ത ലേഖനം
Show comments