കൊച്ചി ഓയിൽ റിഫൈനറിയിൽ അപകടം; ഒരാൾ മരിച്ചു

ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (10:40 IST)
കൊച്ചി: കൊച്ചിയിലെ ഭാരത് പെട്രോളിയത്തിന്റെ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം, സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. ഒരാൾ പരിക്കേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. 
 
അപകട കാരണം എന്താണെന്ന് കണ്ടേത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് സംഘം എണ്ണ ശുദ്ധീകരന ശാലയിലെത്തി തെളിവെടുപ്പ് നടത്തിവരികയാണ്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ഭാരത് പെട്രോളിയം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ധനവില വർധിക്കുന്നതിനു കാരണം അമേരിക്കയെന്ന് പെട്രോളിയം മന്ത്രി