വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രാവിലെ എഴുന്നേറ്റ് ശേഷം വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് പരിഹാരമാകും. അരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ചൂടുവെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ പുറംതള്ളാൻ വെറുംവയറ്റിൽ ചൂടുവെള്ളം കുടിക്കുന്നതുവഴി സാധിക്കും. അമിത വണ്ണത്തെ ഇതുവഴി ചെറുക്കാനാകും. എല്ലിന്റെ ആരോഗ്യത്തിനു ചൂടുവെള്ളം കിടിക്കുന്നത് നല്ലതാണ്. എല്ലിന്റെ ബലം വർധിപ്പിക്കൻ ചൂടുവെള്ളത്തിന് കഴിവുണ്ട്.
ശരീരത്തിലെ വിഷ പദാർത്ഥങ്ങളെ പുറംതള്ളാൻ ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്ന ഒരു പ്രവർത്തികൂടിയാണ് ഇതെന്നു പറയാം. വൃക്കകളുടെ ആരോഗ്യത്തിനും ചുടുവെള്ളം കുടിക്കുന്നത് നല്ലതാണ്.