Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും !

നമ്മുടെ മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും !
, തിങ്കള്‍, 4 ഫെബ്രുവരി 2019 (17:51 IST)
നമ്മുടെ നാട്ടിൽ നാലുമണിക്ക് വെറുതെ ചായയോടൊപ്പവും ഇടനേരങ്ങളിലുമെല്ലാം കഴിക്കുന്ന കിഴങ്ങാണ് മധുരക്കിഴങ്ങ്. ചെറു മധുരമുള്ള ഈ നാടൻ കിഴങ്ങിന്റെ ഗുണങ്ങൾ കേട്ടാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം അത്രക്കധികമാണ് മധുരക്കിഴിന്റെ പോഷക ഗുണങ്ങൾ.
 
ജീവകങ്ങളായ, സി, ഇ, ബി6, എന്നിവ മധുരക്കിഴങ്ങിൽ ധാരാളം അടങ്ങിയിട്ടുണ്ട്. സാധാരണ കിഴങ്ങുകളിൽ ഉള്ളതിനേക്കാൾ രണ്ടിരിട്ടി ഫൈബറുകളാണ് മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നത്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളെ ചെറുക്കുകയും ശരീരത്തിലെ മെറ്റബോളിസം കർധിപ്പിക്കുകയും ചെയ്യും.
 
മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാഴ്ചശക്തി വർധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ആന്റി ഓക്സിഡന്റുകളുടെ വലിയ ഒരു കലവറ തന്നെയാണ് മധുരക്കിഴങ്ങ്. ശരീരത്തിലെ യൌവ്വനം നിലനിർത്താനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മധുരക്കിഴങ്ങ് ഉത്തമം തന്നെ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഫക്കെട്ടിനെ അകറ്റിനിർത്താൻ സഹായിക്കും അടുക്കളയിൽ തയ്യാറാക്കാവുന്ന ഈ നാടൻ കൂട്ട് !