താമശക്ക് വേണ്ടി നമ്മൾ കൂട്ടുകാരുമായി തർക്കിക്കാറുള്ള വിഷയമാണ് സ്ത്രിക്കാണോ, പുരുഷനാണോ ബുദ്ധി കൂടുതൽ എന്നത്. എന്നാൽ അമേരിക്കയിലെ നാഷ്ണൽ അക്കാഡമി ഓഫ് സയൻസ് ഇക്കാര്യം തമാശയല്ലാതെ ഒന്ന് പരീക്ഷിച്ചു. പഠനത്തിലെ കണ്ടുപിടുത്തം സ്ത്രീകളെ ഒരൽപം നിരാശപ്പെടുത്തുന്നതാണ്.
പുരുഷൻമാരേക്കാൾ സ്ത്രീകളുടെ തലച്ചോറിന് വികാസം കുറവാണ് എന്നാണ് പഠത്തിലെ പ്രധാന കണ്ടെത്തൽ. പുരുഷൻമാരുടെ തലച്ചോറിനേക്കാൾ സ്ത്രീകളുടെ തലച്ചറ് മൂന്ന് വർഷം ചെറുപ്പമായിരിക്കും എന്ന് പഠനം പറയയുന്നു. 20നും 80നും ഇടയിൽ പ്രായമുള്ള 121സ്ത്രീകളിലും 84 പുരുഷൻമാരിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
തലച്ചോറിലെ ഓക്സിജന്റെയും ഗ്ലൂക്കോസിന്റെയും അളവിലെ വ്യത്യസം കണക്കാക്കിയാണ് ഗവേഷകർ ഇത് കണക്കാക്കിയിരിക്കുന്നത്. പ്രായത്തേക്കാൾ 2.4 വർഷത്തെ വികാസമുള്ളതാണ് പുരുഷൻമാരുടെ തലച്ചോറ്. പുരുഷ ഹോർമോണുകളാണ് ഇതിന് കാരണം എന്നും പഠനം വ്യക്തമാക്കുന്നുണ്ട്.