ചെവിക്കുള്ളിൽ പ്രാണികൾ കടക്കുക എന്നത് സ്വാഭാവികമായ കാര്യമാണ് എന്നാൽ ഇങ്ങനെ സംഭവിച്ചാൽ ചെവിയുടെ അരോഗ്യത്തിൽ നമ്മൾ ശ്രദ്ധ നൽകിയില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് കാരണമാകും. വളരെ ശ്രദ്ധയോടെ മാത്രമേ ചെവിയുടെ ഉൾവശത്തെ കൈകാര്യം ചെയ്യാവു കാരണം ചെവിയുടെ ഉൾവശം അത്രത്തോള ലോലമാണ്.
പ്രാണികൾ ചെവിക്കുള്ളിൽ കടന്നാൽ ശക്തിയായി ചെവിക്കുള്ളിലേക്ക് വെള്ളം കടത്തിവിടുകയാണ് മിക്കവരും ചെയ്യാറുള്ളത്. എന്നാൽ ഇത് കൂടുതൽ അപകടകരമാണ്. ബഡ്സ് ഉപയോഗിച്ച് ശക്തിയായി പ്രാണിയെ പുറത്തെടുക്കാനും ശ്രമിക്കരുത്. ഇത് ചെവിക്കുള്ളിൽ മുറിവുകൾ ഉണ്ടാക്കുന്നതിന് കാരണമാകും. ചെവിക്കുള്ളിൽ പ്രവേശിച്ച പ്രാണിയെ കൊല്ലുക എന്നതാണ് പ്രധാനം ഇതിന് ഉപ്പ് വെള്ളത്തിൽ കലർത്തി ചെവിയിലേക്ക് ശക്തിയില്ലാതെ ഒഴിക്കുക.
ശേഷം ഡോക്ടറെ സന്ദർശിച്ച് വേണം പ്രാണിയെ പുരത്തെടുക്കാൻ, ഈ സന്ദർഭങ്ങളിൽ പേടി കാരണം ചെവിക്കുള്ളിൽ അപകടകരമായ ഒന്നും ചെയ്യാതിരിക്കുക. ചെവിക്കുള്ളിൽ മുറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിലേക്ക് വെള്ളം തട്ടാതെ നോക്കണം. ചെവിയിൽ പഞ്ഞി വച്ച ശേഷം ചെവിയിലേക്ക് വെള്ളം കടക്കില്ല എന്ന് ഉറപ്പുവരുത്തി വേണം കുളിക്കാൻ.