കുട്ടികളും മുതിര്‍ന്നവരും തണുത്ത ആഹരപ്രിയരണ്. കുട്ടികള്‍ക്ക് തണുത്ത ആഹാരമാണ് ഏറെ പ്രിയം. പ്രകൃതി ഭക്ഷണരീതി പ്രകാരം തണുപ്പിച്ച ആഹാരം വിഷമാണ്. മൂന്നു മണിക്കൂറിലധികം പഴകിയ ആഹാരം വിഷമാണത്രെ. അങ്ങനെയാകുമ്പോള്‍ ഫ്രിഡ്ജിൽ വച്ചവയൊന്നും കഴിക്കാന്‍ കൊള്ളില്ല. ഐസില്‍ ക്ളോറിന്‍റെ അംശം ഉള്ളതിനാല്‍ ഐസ് ഉപയോഗിക്കാതെ പഴച്ചാറ് കഴിക്കുന്നത് പ്രകൃതിഭക്ഷണ രീതിയാണ്.
പ്രമേഹം ഉള്ളവര്‍ മധുരം കഴിക്കരുത് എന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം. പക്ഷെ പ്രകൃതി ഭക്ഷണം ശീലമാക്കിയവരുടെ അഭിപ്രായം മറിച്ചാണ്. പഴവും ശര്‍ക്കരയും തേനും ഒഴിവാക്കാന്‍ പറ്റില്ല, പഞ്ചസാര കഴിക്കാറില്ല. മധുരം കഴിക്കുമെങ്കിലും ഇവര്‍ക്ക് പ്രശ്നമൊന്നുമില്ല.
പരമ്പരാഗതമായി പ്രമേഹ രോഗികള്‍ മധുരം ഉപയോഗിക്കാറില്ല. കരിമ്പ് നീര് ശീലമാക്കിയ പ്രമേഹരോഗികള്‍ക്ക് കരിമ്പ് നീരോ ശര്‍ക്കര ചേര്‍ത്ത ഭക്ഷണമോ കഴിച്ചാല്‍ പ്രമേഹം കൂടില്ല എന്നാണ് ഇവരുടെ വാദം.
പ്രകൃതിഭക്ഷണം എന്ന് കേള്‍ക്കുമ്പോള്‍ വേവിക്കാത്ത പച്ചക്കറിയും പച്ചിലകളുമാകും ഓര്‍മ്മവരിക. എന്നാല്‍ തെറ്റി. കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങളാണ് ഇന്ന് പ്രകൃതിഭക്ഷണങ്ങള്‍.
പ്രകൃതിവിഭവങ്ങള്‍ പഞ്ചസാര, ഉള്ളി, ചുവന്ന മുളക്, മൃഗക്കൊഴുപ്പ്, മൈദ, ഡാല്‍ഡ, വെളുത്തുള്ളി, കായം, മല്ലി, ഉഴുന്ന്, കടുക് എന്നിവ ഉപയോഗിക്കാതെ തയാറാക്കുന്നവയാണ്. രാസവളം ഉപയോഗിക്കാതെ വിളയിക്കുന്ന ധാന്യങ്ങളും പച്ചക്കറികളുമാണ് പ്രകൃതി ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്നത്. ഇവ വേണ്ടത്ര ലഭിക്കാത്തതാണ് പ്രകൃതി ഭക്ഷണശാലക്കാര്‍ നേരിടുന്ന പ്രശ്നം.