Webdunia - Bharat's app for daily news and videos

Install App

മുട്ടയ്ക്കൊപ്പം കുരുമുളക് ചേര്‍ത്ത് കഴിക്കാമോ? അങ്ങനെ ചെയ്താല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?

Webdunia
ചൊവ്വ, 8 ജനുവരി 2019 (19:17 IST)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
 
പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളക് ചേര്‍ത്തു കഴിക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ താഴെപ്പറയുന്നവയാണ്:
 
മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയണിന്റെ തോത് വര്‍ദ്ധിക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയരുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്. അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.
 
ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില്‍ ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളക് മിശ്രിതം.
 
എല്ലിന്റെ ആരോഗ്യത്തിന് മുട്ടയില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിക്കുകയും ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.
 
മുട്ടയില്‍ അടങ്ങിയിട്ടുള്ള കൊളീന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഇത് കഴിക്കുന്നത് മൂലം തടി കുറയുകയും ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വെരിക്കോസ് വെയിനുകള്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

എന്താണ് സ്റ്റെം സെല്‍ ബാങ്കിംഗ്? നിങ്ങളുടെ നവജാതശിശുവിന് നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനമാണിതെന്ന് ഗൈനക്കോളജിസ്റ്റുകള്‍

ബ്രേക്ക്ഫാസ്റ്റായി ചോറ് കഴിക്കുന്നവരാണോ? മോശം ശീലം

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

അടുത്ത ലേഖനം
Show comments