വിട്ടുമാറാത്ത ചുമയാണോ പ്രശ്നം ?പേടിക്കേണ്ട, ഇത് ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ മതി !
കുടുംബത്തിന്‍റെ പൊതുവായ ആരോഗ്യത്തിനു വെണ്ടയ്ക്ക
ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും അമിതഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. മാത്രമല്ല വിറ്റാമിന്‍ എ, ബി, സി, ഇ, കെ, ധാതുക്കളായ ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയും വെണ്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നതിലൂടെ മലബന്ധം, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയും. കൂടാതെ ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള അമിത കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകള്‍ സഹായിക്കും. മാത്രമല്ല ആ നാരുകള്‍ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രണവിധേയമാക്കുകയും ചെയ്യും.
ശുദ്ധമായ വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.. രോഗപ്രതിരോധശക്തി നല്‍കാനും വെണ്ടയ്ക്കക്ക് സാധിക്കും. ജലദോഷം, ചുമ തുടങ്ങിയവയ്ക്കെതിരെ പോരാടാനും ഇത് ഉത്തമമാണ്. ആസ്ത്മയില്‍ നിന്ന് ആശ്വാസം നേടുന്നതിനും രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമായ ഒന്നുകൂടിയാണ് വെണ്ടയ്ക്ക.