പുഴമീന്‍ ആള് ചില്ലറക്കാരനല്ല; ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!
പുഴമീന്‍ ആള് ചില്ലറക്കാരനല്ല; ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!
മലയാളിക്ക് മത്സ്യം എന്ന് പറഞ്ഞാല്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. അതില്‍ മത്തിക്കും അയലയ്‌ക്കും പ്രത്യേക സ്ഥാനമുണ്ട്. ഉച്ചഭക്ഷണത്തിനൊപ്പം ഒരു മീന്‍ വറുത്തതോ കറിയോ ആഗ്രഹിക്കാത്തവര്‍ കുറവല്ല.
മിക്കവരും കടല്‍ മത്സ്യങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. എന്നാല്‍ പുഴ മത്സ്യങ്ങളുടെ ഗുണം തിരിച്ചറിയാകാതെ പോകുകയാണ്. ആഴ്‌ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും പുഴമീനുകള്‍ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
കടല്‍ മത്സ്യങ്ങളേക്കാള്‍ ഗുണവും രുചിയും ആരോഗ്യവും നല്‍കുന്നത് പുഴമത്സ്യങ്ങള്‍ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് പുഴമീനുകള്‍. സ്തനാര്‍ബുദത്തെ തടയുന്നതിനും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റുന്നതിനും പുഴമീനുകള്‍ കേമന്മാരാണ്.
ആരോഗ്യ പ്രതിസന്ധികളും ഇല്ലാതാക്കുന്നതിനൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ പുഴമീനുകള്‍ മുന്നിലാണ്.
പനി, ജലദോഷം മറ്റ് സാംക്രമിക രോഗങ്ങളില്‍ നിന്ന് രക്ഷ നല്‍കുന്നതിനൊപ്പം സോറിയാസിസ് പോലുള്ള ചര്‍മ്മത്തിനുണ്ടാവുന്ന അലര്‍ജികള്‍കള്‍ തടയാനും പുഴ മീനുകള്‍ക്ക് പ്രത്യേക കഴിവുണ്ട്.