Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസം ഒരു ആപ്പിള്‍ കഴിക്കുക; ഗുണങ്ങള്‍ ചില്ലറയല്ല

ധാരാളം നാരുള്ളതിനാല്‍ ദഹിക്കാന്‍ സമയമെടുക്കും

ദിവസം ഒരു ആപ്പിള്‍ കഴിക്കുക; ഗുണങ്ങള്‍ ചില്ലറയല്ല
, ചൊവ്വ, 25 ഏപ്രില്‍ 2023 (15:47 IST)
ഏറെ ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നമുക്ക് ലഭിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ആപ്പിളിലെ ഫ്രക്ടോസും പോളിഫിനോളുകളും ശരീരത്തിലേക്ക് ഷുഗര്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. 
 
ധാരാളം നാരുള്ളതിനാല്‍ ദഹിക്കാന്‍ സമയമെടുക്കും. വിശപ്പ് ശമിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 
 
കൊളസ്‌ട്രോള്‍ കുറയ്ക്കും 
 
തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു വേണ്ട രാസഘടകമായ അസറ്റില്‍ കൊളിന്‍ പ്രവര്‍ത്തനം മെച്ചമാക്കുന്നതിനാല്‍ ബുദ്ധിക്കും ഓര്‍മയ്ക്കും നല്ലത്. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും. 
 
ആപ്പിളിലെ പെക്റ്റിന്‍ നാരുകള്‍ ദഹനപഥത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ജെല്‍ പോലെയായി മലബന്ധം അകറ്റും. 
 
ആപ്പിളിന്റെ തൊലിയിലുള്ള ഫ്‌ളോറിസിന്‍ ഫ്‌ളവനോയ്ഡ് ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്ഥി നഷ്ടം തടയും. 
 
ഫൈബര്‍, പൊട്ടാസ്യം, പ്രോട്ടീന്‍, കാലറി എന്നിവ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാര്‍ജ്ജിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്; പതിയിരിക്കുന്നത് ഒട്ടേറെ അപകടങ്ങള്‍ !