Webdunia - Bharat's app for daily news and videos

Install App

ദിവസവും ഒരു പഴം ശീലമാക്കിയാല്‍ എന്താണ് നേട്ടം ?

ദിവസവും ഒരു പഴം ശീലമാക്കിയാല്‍ എന്താണ് നേട്ടം ?

Webdunia
വ്യാഴം, 5 ജൂലൈ 2018 (15:20 IST)
ധാരാളം പോഷകഗുണമുളള ഫലമാണ് പഴം. സാധാരണക്കാരൻ തന്റെ ഭക്ഷണക്രമത്തില്‍ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്.

നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, പാളയംകോടൻ (മൈസൂർ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. ശരീരത്തിന് കരുത്തും കുളിര്‍മയും നല്‍കാന്‍ പഴങ്ങള്‍ക്ക് കഴിയും.

പോട്ടാസിയം ധാരാളമായി അടങ്ങിയിരിക്കുന്ന പഴം ദിവസവും ശീലമാക്കിയാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. ബിപി നിയന്ത്രിക്കുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.

വാഴപ്പഴത്തിൽ പ്രകൃതിദത്തമായ സൂക്രോസ്, ഗ്ലൂക്കോസ്, ഫ്രക്റ്റോസ് എന്നീ മൂന്നു പഞ്ചസാരകളാണുള്ളത്. ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ ഭയക്കേണ്ടി വരില്ല. രണ്ടുപഴം ഒന്നര മണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകർ പറയുന്നു.

വ്യായാമമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണ് നല്ലത്. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഉച്ചയുറക്കവും മറവി രോഗവും തമ്മില്‍ ബന്ധം, പഠനങ്ങള്‍ പറയുന്നത് ഇതാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ഗുണങ്ങള്‍

ബന്ധങ്ങള്‍ കൂടുതല്‍ ടോക്‌സിക് ആകുകയാണോ, ഇത്തരക്കാരെ അടുപ്പിക്കരുത്

പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്

അടുത്ത ലേഖനം
Show comments