Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് റിപ്പോർട്ട്: പ്രിൻസിപ്പൾ പ്രതിസ്ഥാനത്ത്

ജി വി രാജ സ്കൂളിലെ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് റിപ്പോർട്ട്: പ്രിൻസിപ്പൾ പ്രതിസ്ഥാനത്ത്
, ബുധന്‍, 4 ജൂലൈ 2018 (14:46 IST)
തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിൽ ഉണ്ടായ ഭക്ഷ്യവിഷബാധ ആസൂത്രിതമെന്ന് സംശയം. സ്കൂൾ പ്രിൻസിപ്പൾ സി എസ് പ്രദീപിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. പ്രിൻസിപ്പൾ ഭക്ഷണത്തിൽ മനപ്പൂർവമായി മായം കലർത്തിയതായി സംശയം ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.  
 
പ്രിൻസിപ്പാളിനെ അനുസരിക്കത്ത കുട്ടികളെ ഇയാൾ ഉപദ്രവിക്കാറുണ്ടെന്നും അതിനാൽ തന്നെ ഭക്ഷ്യവിഷബാധയിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്.  
 
ഹോസ്റ്റലിൽ നിന്നും ഭക്ഷനം കഴിച്ച ശേഷം കുട്ടികൾക്ക് അസ്വസ്ഥതയും ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്നാണ് 37കുട്ടികളെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിട്ടും സ്കൂൾ അധികൃതർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കാതിരുന്നതിൽ അന്നു തന്നെ വിമർശനം ഉയർന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവിയില്ല; ലഫ്. ഗവര്‍ണര്‍ സ്വതന്ത്ര തീരുമാനം സ്വീകരിക്കേണ്ട, അധികാരം പരിമിതമെന്നും സുപ്രീംകോടതി