Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാരറ്റ് ജ്യൂസും ലൈംഗികശേഷിയും; പുരുഷന്മാര്‍ ഇക്കാര്യം തീര്‍ച്ചയായും പിന്തുടരണം

carrot juice
, ചൊവ്വ, 15 ജനുവരി 2019 (16:04 IST)
ആരോഗ്യം സംരക്ഷിക്കുന്നതിന് ഉത്തമമാണ് കാരറ്റ് വിഭവങ്ങള്‍. ആരോഗ്യത്തിനും ശരീര സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന കാരറ്റ് ജ്യൂസാക്കി കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.

കാഴ്‌ച ശക്തി വര്‍ദ്ധിക്കുന്നതിനും സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും കാരറ്റ് ഉത്തമാണെങ്കിലും ഈ ആഹാരത്തിന്
വന്ധ്യത തടയാന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല.

സ്‌ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യത ഇല്ലാതാക്കി ലൈംഗിക ശേഷി ഇരട്ടിയാക്കാനും കാരറ്റ് ജ്യൂസ് സഹായിക്കും. പുരുഷന്മാരുടെ ശാരീരിക ഊര്‍ജ്ജത്തിന് പറ്റിയ ഔഷധം കൂടിയാണിത്.

വ്യായാമം ചെയ്യുന്നവരില്‍ മസില്‍ വളരാനും എല്ലിനും ശരീരത്തിനും കരുത്ത് പകരാനും കാരറ്റ് ജ്യൂസിന് കഴിയും. ശാരീരികമായും മാനസികമായും ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്.

കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും കാരറ്റ് ജ്യൂസ് ഒരു പടി മുന്നിലാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാരറ്റിലുള്ള പൊട്ടാസ്യം സഹായിക്കുന്നു. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുണ്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍‌കരുതലുകള്‍ !