മുടികൊഴിച്ചിലിന് കറിവേപ്പില! അറിയാം ഈ ഗുണങ്ങൾ

ഞായര്‍, 5 ജൂലൈ 2020 (16:16 IST)
ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ എ ധാരളമായുള്ള കറിവേപ്പില നമ്മുട ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. അതേസമയം കറിവേപ്പില എണ്ണ കാച്ചി തേക്കുന്നതും പലയിടത്തും പതിവാണ്. കറി വേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
 
പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാണ്.വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്ന എൻസൈമുകൾ ഉത്തേജിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.
 
ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്‌ചശക്തി വർധിപ്പിക്കാനും സഹായകരമാണ്.കറിവേപ്പില എണ്ണ കാച്ചി തേയ്‌ക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സാായിക്കും. ഒപ്പം തലയോട്ടിയിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ആരോഗ്യമുള്ള തലയോട്ടി നല്‍കുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇതാണ് യാഥാർഥ്യമെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തം: കൊവിഡ് ഒപിയിൽ പോയ അനുഭവം പങ്കുവെച്ച് സനൽകുമാർ ശശിധരൻ