Select Your Language

Notifications

webdunia
webdunia
webdunia
webdunia

വലിപ്പം പ്രശ്നമാണോ? കർമ്മശേഷിയോ? - എല്ലാത്തിനും പരിഹാരം പപ്പായ

പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും പപ്പായ ഉപകാരപ്പെടും

വലിപ്പം പ്രശ്നമാണോ? കർമ്മശേഷിയോ? - എല്ലാത്തിനും പരിഹാരം പപ്പായ
, വെള്ളി, 4 മെയ് 2018 (13:59 IST)
നമ്മുടെ നാട്ടില്‍ വളരെ സുലഭമായ ഒരു പഴമാണ് പപ്പായ. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ട്പ്പെടുന്ന ഇതിന്റെ ഇലയും പൂവും വളരെ ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ്. ചിലയിടങ്ങളിൽ ഇതിനെ കപ്പളങ്ങ എന്നും പറയുന്നു. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദന തടയാന്‍ പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും.
 
പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കുടാതെ ലിംഗവലിപ്പം വര്‍ദ്ധിപ്പിക്കാനും പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും പുരുഷന്‍മാരെ സംരക്ഷിക്കാനും പപ്പായയുടെ ഇലയ്ക്കും പൂവിനും കഴിയും.
 
പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ആര്‍ത്തവ വേദനയ്ക്കും ഇത് ഒരു പരിഹാരമാണ്. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി. 
 
പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. തിമിരത്തെ പ്രതിരോധിയ്ക്കുന്നതിന് പപ്പായ ഇലയും പൂവും വളരെ പ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും പപ്പായയുടെ ഇല സഹായകരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ എന്ത് കണ്ടെന്നാ ഈ പറയുന്നത്? ഒന്നും കണ്ടിട്ടില്ല, കാണുന്നുമില്ല!