മുട്ട ശീലമാക്കിയാല്‍ സൗന്ദര്യം നിങ്ങളെ തേടിയെത്തും
മുട്ട ശീലമാക്കിയാല്‍ സൗന്ദര്യം നിങ്ങളെ തേടിയെത്തും
പോഷകങ്ങളുടെ കലവറയായ മുട്ട സൗന്ദര്യസംരക്ഷണത്തിലും മുട്ട മികച്ച പങ്കു വഹിക്കുന്നുണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയിരിക്കുന്ന മുട്ട മുഖസൗന്ദര്യത്തിനും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും മികച്ച ഭക്ഷണമാണ്.
മുട്ടയുടെ വെള്ളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള പ്രോട്ടീൻ മുടിയുടെ ആരോഗ്യവും തിളക്കവും വർദ്ധിപ്പിക്കും. ഓർമ്മശക്തി കൂട്ടാനും നഖങ്ങൾ ഉറപ്പുള്ളതാക്കാനും മുട്ടയ്ക്ക് കഴിവുണ്ട്.
മുഖസൗന്ദര്യത്തിന് മുട്ടയുടെ വെള്ള സഹായിക്കും. നന്നായി പതപ്പിച്ച വെള്ള മുഖത്ത് പുരട്ടി ഉണങ്ങിക്കഴിയുമ്പോൾ തണുത്തവെള്ളം ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കിയാല്‍ മുഖചർമ്മത്തിലെ മൃതകോശങ്ങൾ നീക്കി മുഖത്തിന് തിളക്കം നൽകും.