മീനില്ലാതെ ഉച്ചക്ക് ചോറുണ്ണാൻ മടിയുള്ളവരാണ് നമ്മൾ മലയാളികൾ എന്നാൽ ഈ ശീലം നമുക്ക് നൽകുന്ന ഗുണങ്ങളെ കുറിച്ച് കേട്ടാൽ ആരും ഒന്ന് ഞെട്ടും. മേഗാ 3 ഫാറ്റി ആസിഡിന്റെ കലവറയായ മത്സ്യങ്ങൾ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത്. ആസ്മയെ ചെറുക്കും എന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലെ ഒരുസംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ, ആഫ്രിക്കയിൽ മത്സ്യ സംസ്കരണ ഫാക്ടറിയിലെ 642 തൊഴിലാളികളിലാണ് ഗവേഷകർ പഠനം നടത്തിയത്. ആസ്മ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ കണ്ടെത്തൽ.
മീൻ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുക വഴി ആസ്ത്മ വരുന്നതിനുള്ള സാധ്യത 70 ശതമാനം കുറക്കും എന്നും. നാഡി വ്യവസ്ഥയെയും തലച്ചോറിനെയും കൂടുതൽ കാര്യക്ഷമമാക്കും എന്നുമാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. കടൽ മത്സ്യങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗാ 3, ഒമേഗ 6 ഫാറ്റി അസിഡുകളും പോളി അൺസാച്യുറേറ്റഡ് ഫാറ്റി ആസിഡുകളുമാണ് ഇതിന് സഹായിക്കുന്നത്.