ചര്‍മ്മം സംരക്ഷിച്ച് ചെറുപ്പം തിരിച്ചു പിടിക്കാന്‍ ഏറ്റവും ഉത്തമം പച്ച ആപ്പിള്‍
ചര്‍മ്മം സംരക്ഷിച്ച് ചെറുപ്പം തിരിച്ചു പിടിക്കാന്‍ ഏറ്റവും ഉത്തമം പച്ച ആപ്പിള്‍
ദിവസം ഓരോ ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല. സ്‌ത്രീകളും കുട്ടികളും ആപ്പിള്‍ ശീലമാക്കുന്നത് ഏറെ നല്ലതാണ്. പോഷകങ്ങളും, വിറ്റാമിനുകളും ധാരളമായി അടങ്ങിയിരിക്കുന്ന ഈ പഴവര്‍ഗം രോഗങ്ങള്‍ അകറ്റുന്നതിന് ഉത്തമമാണ്.
ചുവന്ന നിറമുള്ള ആപ്പിളാണ് സാധാരണമായി കാണുന്നതും കഴിക്കുന്നതും, അതിനാല്‍ പച്ച ആപ്പിളിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ഇരുമ്പ്, സിങ്ക്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്‌ടമായ പച്ച ആപ്പിള്‍ ആരോഗ്യം നിറഞ്ഞ തിളക്കമുള്ള ചര്‍മ്മം സമ്മാനിക്കും.
പച്ച ആപ്പിളിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശേഷിയുള്ള ഈ പഴം അലര്‍ജി സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കും. മുഖകാന്തി കൈവരുത്താനും താരന്‍ ഒഴിവാക്കാനും ഇത് സഹായിക്കും.
പച്ച ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‍സിഡന്റുകളൂം ഫൈബറും ചര്‍മ്മം സംരക്ഷിക്കുന്നതിനൊപ്പം ഇലാസ്‌തിക വരുത്തുകയും ചെയ്യും. ഇതോടെ മുഖത്തെയും ശരീരത്തെയും ചുളിവുകള്‍ മാറി ചെറുപ്പം തോന്നിക്കും.
ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായിട്ടാണ് പച്ച ആപ്പിള്‍ ഉപയോഗിച്ചുള്ള ഫേഷ്യലിനെ വിലയിരുത്തുന്നത്. കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും ഇത് സഹായിക്കും.