Webdunia - Bharat's app for daily news and videos

Install App

ഒരാഴ്ച ഈ പഴം കഴിക്കൂ... ബിപി എന്ന വില്ലനെ പിന്നെ പേടിക്കേണ്ടി വരില്ല !

സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (17:11 IST)
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് പേരക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാ​മി​ൻ സി, ​ഇ​രുമ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. മാത്രമല്ല, ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്നതിനും അതിലെ വി​റ്റാ​മി​ൻ സി സഹായിക്കും. അതുകൊണ്ടുതന്നെ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യുകയും ചെയ്യും. 
 
ഏ​ത്ത​പ്പ​ഴ​ത്തി​ൽ അടങ്ങിയിരിക്കുന്നതിനു തു​ല്യ​മാ​യ അ​ള​വിലുള്ള പൊട്ടാ​സ്യവും പേരക്കയില്‍ അടങ്ങിയിട്ടുണ്ട്. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാക്കാന്‍ ഇതിലൂടെ സാധിക്കും. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും പേരക്ക സ​ഹായകമാണ്. വി​റ്റാ​മി​ൻ എയും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക​ണ്ണു​ക​ളു​ടെ ആ​രോഗ്യം സംരക്ഷിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുകയും ചെയ്യും. 
 
പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടുത്താന്‍ സഹായിക്കും. അതുപോലെ പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തുകയും അതിലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗുണകരമാകുകയും ചെയ്യും. 
 
ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യില്‍ അടങ്ങിയ കോ​പ്പ​ർ സ​ഹായകമാണ്. പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​രമ്പു​ക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുകയും അതിലൂടെ ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തുകയും ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments