Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവ രണ്ടും ഒഴിവാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ഹൃദ്രോഗമെന്ന വില്ലനെ പേടിക്കാതെ ഇരിക്കാം !

വെണ്ണ നിരോധിച്ചാല്‍ ജീവന്‍ രക്ഷിക്കാം !

ഇവ രണ്ടും ഒഴിവാക്കാന്‍ തയ്യാറാണോ ? എങ്കില്‍ ഹൃദ്രോഗമെന്ന വില്ലനെ പേടിക്കാതെ ഇരിക്കാം !
, ബുധന്‍, 29 നവം‌ബര്‍ 2017 (17:16 IST)
വെണ്ണയും നെയ്യുമെല്ലാം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശീയര്‍ക്കും ഏറെ പ്രിയങ്കരമാണ്. അകത്താക്കുമ്പോള്‍ നാവിനും മനസ്സിനും സംതൃപ്തി നല്‍കുമെങ്കിലും ഇവ രണ്ടും ജീവനെടുക്കുന്ന വില്ലന്മാരാണെന്നാണ് ഹൃദ്രോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
ബ്രിട്ടണില്‍ വെണ്ണ നിരോധിക്കാനായാല്‍ ഒരു വര്‍ഷം കുറഞ്ഞത് 3,500 മരണം ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലണ്ടനിലെ ‘ഹാര്‍ട്ട്’ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധന്‍ അഭിപ്രായപ്പെടുന്നു. പൂരിത കൊഴുപ്പുകളാണ് വെണ്ണയിലെ വില്ലന്‍‌മാരെന്നും അവര്‍ പറയുന്നു‍.
 
കുഴപ്പം‌പിടിച്ച ആഹാരരീതി പിന്തുടരാന്‍ ആരും ആഗ്രഹിക്കാറില്ല. വെണ്ണയ്ക്ക് പകരം ആരോഗ്യദായകമായ മറ്റെന്തെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദിവസേന അകത്താക്കുന്ന പൂരിത കൊഴുപ്പ് 8 ഗ്രാമോളം കുറയ്ക്കാന്‍ സാ‍ധിക്കും. 
 
webdunia
ഭക്ഷണത്തില്‍ നിന്ന് വെണ്ണയെ മാറ്റി നിര്‍ത്തുന്നത് ഹൃദ്രോഗം ഒഴിവാക്കുമെന്നതിനാല്‍ വര്‍ഷം തോറും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടണില്‍ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഹൃദ്രോഗം മൂലമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 
കൊഴുപ്പ് കുറഞ്ഞ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിലൂടെ ഹൃദ്രോഗ ശസ്ത്രക്രിയകള്‍ കഴിവതും ഒഴിവാക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവള്‍ ഏത്‌ തരക്കാരിയാണെന്ന് അറിയണോ ? എങ്കില്‍ ആ പാദമൊന്ന് നോക്കിക്കോളൂ !