Webdunia - Bharat's app for daily news and videos

Install App

Masturbation: സ്വയംഭോഗം നല്ലതിന്, ആരോഗ്യത്തിന് പ്രദാനം ചെയ്യുന്നത് ഈ ഗുണങ്ങൾ

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2022 (20:26 IST)
സ്വയംഭോഗമെന്നത് പലപ്പോഴും ഒരു മോശം പ്രവർത്തിയായാണ് പലരും കണക്കിലാക്കുന്നത്. വളരെ സാധാരണമായി എല്ലാ പ്രായത്തിലുമുള്ള ആളുകളും സ്വയംഭോഗം ചെയ്യാറുണ്ട്. അതേസമയം സ്വയംഭോഗം പുരുഷ ശേഷി കുറയ്ക്കുമെന്നും വന്ധ്യതയ്ക്ക് കാരണമാകുമെന്നും തുടങ്ങി നിരവധി തെറ്റിദ്ധാരണകളും സമൂഹത്തിൽ വ്യാപകമാണ്.
 
ഇടയ്ക്കിടെയുള്ള സ്വയംഭോഗം ബീജത്തിൻ്റെ എണ്ണത്തെയൊ ഗർഭിണിയാകാനുള്ള കഴിവിനെയോ ബാധിക്കില്ല എന്നതാണ് സത്യം. വാസ്തവത്തിൽ സ്വയംഭോഗം മാനസികമായും ശാരീരികമായും ചില ഗുണങ്ങളും നൽകുന്നുണ്ട്.
 
സ്വയംഭോഗവും ലൈംഗികതയും തലച്ചോറിലെ എൻഡൊർഫിനുകളുടെ പ്രകാശനത്തെ ഉത്തേജിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സെക്സ് സമ്മർദ്ദവുമായി ബന്ധപ്പെട്ട കോർട്ടിസോൾ എന്ന ഹോർമോണിൻ്റെ അളവ് കുറയ്ക്കുന്നു.  കൂടാതെ ഓക്സിടോസിൻ, പ്രൊലാക്ടിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രകാശനത്തെ സ്ഖലനം ഉത്തേജിപ്പിക്കുന്നു. നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.
 
അതേസമയം സ്വയംഭോഗവും രതിമൂർച്ഛയും പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ പറയുന്നു. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താൻ സ്വയംഭോഗം സഹായിക്കുന്നു. കൂടാതെ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സ്വയംഭോഗം സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സ്വയംഭോഗം സഹായിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈകാരിക പക്വത നിങ്ങള്‍ക്കുണ്ടോ, ഇതാ തെളിവ്!

ബുദ്ധി കൂട്ടണോ! ഇക്കാര്യങ്ങള്‍ ചെയ്യാം

കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

ഉറങ്ങുമ്പോള്‍ സോക്‌സ് ധരിക്കുന്നത് നല്ലതാണെന്നു പറയാന്‍ കാരണമുണ്ട് !

സിപിആര്‍ ഡമ്മികള്‍ക്ക് സ്തനങ്ങള്‍ ഇല്ല, സ്ത്രീകളുടെ ജീവന്‍ അപകടത്തില്‍!

അടുത്ത ലേഖനം