Webdunia - Bharat's app for daily news and videos

Install App

മുരിങ്ങയില ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ഈ പ്രശ്നങ്ങളെ ഭയക്കേണ്ട, അറിയൂ !

Webdunia
ബുധന്‍, 2 ഡിസം‌ബര്‍ 2020 (15:30 IST)
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഇല വർഗമാണ് മുരിങ്ങയില. മുരിങ്ങയില കഴിക്കുന്നത് ബിപി എന്ന രോഗത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. ബിപിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നത് മാത്രമല്ല മറ്റ് പല രോഗങ്ങളെ ഇല്ലാതാക്കാന്‍ ഈ മുരിങ്ങയില ബെസ്റ്റാണ്‍. കണ്ണ്, ഹൃദയം, ചര്‍മ്മം എന്നിവയെയും പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിവുള്ള വിറ്റാമിന്‍ എ യുടെ കൂടി സമ്പത്താണ് മുരിങ്ങയില. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. 
 
ഈ ഇല ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും.  മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്‍. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം, എന്നിങ്ങനെയുള്ള ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ്. നാരുകള്‍കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഈ ഹരിതസസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments