Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോ‌ഹ്‌ലിയും രാഹുലുമൊക്കെ ടീമിലുണ്ട് പക്ഷേ, മൂന്നു ഫോർമാറ്റിലും അവനാണ് ഇന്ത്യയുടെ വജ്രായുധം: തുറന്നുപറഞ്ഞ് ഗംഭീർ

കോ‌ഹ്‌ലിയും രാഹുലുമൊക്കെ ടീമിലുണ്ട് പക്ഷേ, മൂന്നു ഫോർമാറ്റിലും അവനാണ് ഇന്ത്യയുടെ വജ്രായുധം: തുറന്നുപറഞ്ഞ് ഗംഭീർ
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (13:22 IST)
ഓസ്ട്രേലിയൻ പര്യടത്തിലെ ഏകദിന ടൂർണമെന്റ് ഇന്ത്യയ്ക്ക് നഷ്ടമായി കഴിഞ്ഞു. ഇനി ടി20 ടൂർണമെന്റും ടെസ്റ്റുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ രണ്ട് പരമ്പരകളും സ്വന്തമാക്കി ഓസിസിന് മറുപടി നൽകാൻ ഇന്ത്യയ്കാകണം. ടി20 പരമ്പരയിൽ മൂന്നു മത്സരങ്ങളും ടെസ്റ്റിൽ നാല് മത്സരങ്ങളുമാണ് ഉള്ളത്. ടൂർണമെന്റിൽ ഓസിസിനെതിരെ ഇന്ത്യയുടെ വജ്രായുധം ആരായിരിയ്ക്കും എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭിർ. 
 
സൂപ്പർ പേസർ ജസ്പ്രിത് ബുമ്ര തന്നെയാണ് ഇന്ത്യയുടെ വജ്രായുധം എന്നും അത്തരം ഒരു താരത്തെ സമീപ കാലത്ത് കണ്ടിട്ടില്ലെന്നും ഗംഭീർ പറയുന്നു. 'ജസ്പ്രീത് ബുമ്രയെപ്പോലൊരു താരത്തെ അടുത്ത കാലത്തൊന്നും കാണാന്‍ സാധിച്ചിട്ടില്ല. അവനാണ് ഇന്ത്യയുടെ വജ്രായുധം. അത് അങ്ങനെ തുടരുക തന്നെ ചെയ്യും. മൂന്ന് ഫോര്‍മാറ്റിലും ബുമ്ര തന്നെയാണ് ഇന്ത്യൻ നിരയിൽ മുൻപൻ. വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ അങ്ങനെ പലരും ടീമിലുണ്ട്. എന്നാല്‍ ബുമ്ര ക്ലാസാണ്. വേള്‍ഡ് ക്ലാസ് താരം.' ഗംഭീര്‍ പറഞ്ഞു. 
 
ഇന്ത്യ രണ്ടാം ഏകദിനത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ കോഹ്‌ലിയുടെ ക്യാപ്‌ൻസിയെ വിമർശിച്ച് ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പ്രിമിയം ബൗളറായ ജസ്പ്രിത് ബുമ്രയ്ക്ക് ന്യുബോളിൽ കൂടുതൽ അവരങ്ങൾ നൽകാത്തത് എന്ത് തരം ക്യാപ്‌റ്റൻസിയാണെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. കോഹ്‌ലിയുടെ ആ തീരുമാനത്തെ മോശം ക്യാപ്‌റ്റൻസി എന്ന് മാത്രമേ വിശേഷിപ്പിയ്ക്കാകു എന്നും ഗംഭീർ വിമർശനം ഉന്നയിച്ചിരുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ വിധത്തിലാണ് അവർ എന്നെ നേരിടാൻ ഒരുങ്ങുന്നത് എങ്കിൽ ഞാൻ ആക്രമണകാരിയാകും: ശ്രേയസ് അയ്യർ