Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാൻസർ അടുക്കില്ല, പപ്പായയുടെ ഗുണങ്ങൾ ആരെയും അമ്പരപ്പിക്കും !

ക്യാൻസർ അടുക്കില്ല, പപ്പായയുടെ ഗുണങ്ങൾ ആരെയും അമ്പരപ്പിക്കും !
, ശനി, 13 ഏപ്രില്‍ 2019 (20:02 IST)
പപ്പായ എന്ന പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാൽ തീരില്ല അത്രത്തോളമുണ്ടാകും പറയാൻ. അമേരിക്കയിലാണ് ഈ പഴത്തിന്റെ ഉത്ഭവം. പപ്പായ ഏറ്റവുംകൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം പക്ഷേ അമേരിക്കയല്ല. അത് നമ്മുടെ രാജ്യമാണ്. ജീവകങ്ങളുടെയും, നാരുകളുടെയും, കലവറയാണ് പപ്പായ. വൈറ്റമിൻ ഏയും സിയും ബിയും സുലഭമാണ് പപ്പായയിൽ.
 
പലയിടങ്ങളിലും പപ്പായയോടൊപ്പം അതിന്റെ ഇലയും കുരുവും ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഇവയിലും പല ജീവകങ്ങളും അടങ്ങിയിരിക്കുന്നു. നിരവധി ഫൈറ്റോ ന്യൂട്രിയന്റുകളും, വൈറ്റമിനുകളും അടങ്ങിയിരിക്കുന്ന പപ്പായ ദിവസവും കഴിക്കുന്നത് രോഗ പ്രധിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മാത്രമല്ലാ അണുബധകളിൽ നിന്നും സംരക്ഷണം നൽകാനും ഈ ഫലത്തിന് പ്രത്യേക കഴിവുണ്ട്.
 
ക്യാൻസറിനെ ചെറുത്ത് നിർത്താൻ കഴിവുണ്ട് പപ്പായക്ക്. ഹൃദയത്തിന്റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം സ്ട്രോക്കിനെ തടയും. നിരവധി ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചു നിർത്താനും ഈ പഴം ദിവസേന കഴിക്കുന്നതിലൂടെ സഹായിക്കും. കാഴ്ച ശക്തി വർധിപ്പിക്കാൻ പപ്പായയിൽ അടങ്ങിയിരിക്കുന്ന ജീവകം എ സഹായകരമാണ്.
 
ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ പപ്പായ ഏറെ ഉത്തമമാണ്. പപ്പായയിലെ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. മുഖത്തിന്റെയും ചർമ്മത്തിന്റെയും തിളക്കം വർധിപ്പിക്കാൻ ഇത് കഴിക്കുന്നതിലൂടെയുയും ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നതിലൂടെയും സാധിക്കും. മുഖകാന്തി വർധിപ്പിക്കാനുള്ള പപ്പായ ഫേയിസ് പാക് ഏറെ പ്രശസ്തമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്ക് മദ്യപിക്കാമോ ?