Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിളര്‍ച്ചക്കെതിരെ കരുതല്‍ വേണം: ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ ഇവയാണ്

വിളര്‍ച്ചക്കെതിരെ കരുതല്‍ വേണം:  ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഫെബ്രുവരി 2023 (19:21 IST)
തിരക്കിനിടയില്‍ തുടര്‍ച്ചയായ ക്ഷീണം, തലവേദന, കിതപ്പ്, ഉത്സാഹമില്ലായ്മ എന്നിവയൊക്കെ വിളര്‍ച്ചയുടെ ലക്ഷണങ്ങളാണ്. കുട്ടികളില്‍ ശ്രദ്ധക്കുറവ്, പഠനത്തില്‍ പിന്നോക്കം പോകുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകാം. പലപ്പോഴും ഇതിന്റെ ഒരു കാരണം വിളര്‍ച്ചയായിരിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത മാനദണ്ഡങ്ങളില്‍ നിന്നും കുറവായിരിക്കുന്നതാണ് ഇതിന് കാരണം.
 
ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടെയുള്ള ഇരുമ്പ് അടങ്ങിയിട്ടുള്ള ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച പരിഹരിക്കുന്നതിന് സഹായിക്കും. ചില വിളര്‍ച്ച അവസ്ഥകള്‍ രോഗാവസ്ഥകളാണ്. ഇത് കുട്ടികളിലാണെങ്കില്‍ അവരുടെ ബൗദ്ധിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനൊരിടപെടല്‍ അനിവാര്യമായിട്ടുള്ള കാര്യമാണ്. സ്ത്രീകളിലാണെങ്കില്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റേ ഓരോ ഘട്ടത്തിലും ഓരോ മുന്‍ഗണനകളുണ്ട്. ഈ മുന്‍ഗണനകളിലൊന്നും നമ്മുടെ ആരോഗ്യമോ, ആഹാരമോ പലപ്പോഴും കണക്കിലെടുക്കാറില്ല. വിളര്‍ച്ച പരിഹരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഞ്ചിലും തൊണ്ടയിലും എരിച്ചിലാണോ; 30ശതമാനത്തോളം പേരിലും കാണുന്ന ഈ പ്രശ്‌നത്തിന് പരിഹാരം ഇതാ